മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ പുസ്തക ശേഖരം അദ്ദേഹത്തിൻ്റെ സ്മരണക്കായി മകൻ ആര്യൻ .എസ് .ബി നായർ തക്ഷശില ലൈബ്രറിക്ക് കൈമാറി. തക്ഷശില ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽപ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷനായി. കവിയും എഴുത്തുകാരനും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്യാംകൃഷ്ണ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, വനിതവേദി എക്സിക്യൂട്ടീവ് അംഗം പ്രമീളദേവി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വേണുക്കുട്ടൻ നായർ നന്ദി പറഞ്ഞു. പ്രമുഖ എഴുത്തുകാരുടെ നോവലുകൾ, വിജ്ഞാനപഠനഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് സാഹിത്യ രചനകൾ എന്നിവ അടങ്ങിയ പുസ്തകക്കൂടാണ് വായനക്കാർക്കായി കൈമാറിയത്.

								
															
								
								
															
				
