ആറ്റിങ്ങൽ: ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന 17കാരി ആയിഷ റസി രചിച്ച “സാറ” എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു. എംഎൽഎ ഒ.എസ് അംബികയിൽ നിന്ന് സാമൂഹിക പ്രവർത്തക നർഗീസ് ബീഗം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജവാദ്, ഹെഡ്മാസ്റ്റർ അനിൽകുമാർ,പിടിഎ പ്രസിഡൻറ് സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
