വക്കത്ത് ആത്മഹത്യ ചെയ്ത ഗ്രാമപഞ്ചായത്തംഗം അരുണിന്റെയും മാതാവ് വത്സലയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം കടയ്ക്കാവൂർ പോലീസ് സ്റ്റേഷന് മുന്നിൽ ആംബുലൻസ് നിർത്തി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ആത്മഹത്യ കുറുപ്പിൽ പറഞ്ഞിട്ടുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാമെന്ന പോലീസിന്റെ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.