വർക്കല : ചെമ്മരുതി, ഒറ്റൂർ, ചെറുന്നിയൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടപടിക്രമങ്ങളുടെ ഭാഗമായി സർവ്വേ- അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുള്ളതാണ്.
മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും, ഡിജിറ്റൽ സർവ്വേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ചെമ്മരുതി വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി നരിക്കല്ല്മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചെമ്മരുതി വില്ലേജ് ഡിജിറ്റൽ സർവ്വേ ഓഫീസിലും, ഒറ്റൂർ വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി ഒറ്റൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ഒറ്റൂർ വില്ലേജ് ഡിജിറ്റൽ സർവ്വേ വിഭാഗത്തിലും, ചെറുന്നിയൂർ വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസിലെ ചെറുന്നിയൂർ ഡിജിറ്റൽ സർവേ വിഭാഗത്തിലും ഓഫീസ് പ്രവൃത്തി സമയത്ത് എത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ചെമ്മരുതി, ഒറ്റൂർ, ചെറുന്നിയൂർ എന്നീ വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസർമാർ അറിയിച്ചു.