കുട്ടികളുടെ ശാരീരിക- മാനസിക ഉല്ലാസം, കലാ-സാഹിത്യ- ശാസ്ത്ര -ഗണിത മേഖലകളിൽ പ്രതിഭകളെ വാർത്തെടുക്കൽ, കുട്ടികളുടെ കലാ-കായിക- സാങ്കേതിക സംഗമ വേദിയൊരുക്കൽ, കുട്ടികളെ മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോണിന്റെ ദുരുപയോഗം എന്നിവയിൽ നിന്നും മോചിപ്പിക്കൽ, എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി ” കൽക്കണ്ടം” 2025-26ന് തുടക്കമായി.
പനവൂര്‍ എച്ച്.ഐ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങും പ്രതിഭാ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മിനി ഉദ്ഘാടനം ചെയ്തു. ഡോക്ടർ .ദിവ്യ. എസ്. അയ്യർ ഐ.എ.എസ് പ്രതികളെ ആദരിച്ചു. “കൽക്കണ്ട” ത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു.
ഈ വരുന്ന 19ന് രക്ഷിതാക്കളും അധ്യാപകരുമായി ലഹരിഉപയോഗത്തിനെതിരെ വോറിയെന്റേഷന്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ പ്രകഭാഷകന്‍ രംഗീഷ് കടവത്താണ് പങ്കെടുക്കുന്നത്. കല്‍ക്കണ്ടം ഉദ്ഘാടന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ്ര്‍പേഴ്സണ്‍ കെ.എല്‍ രമ സ്വാഗതവും ആട്ടുകാല്‍ യു.പി.എസ് ഹെഡ്മാസ്റ്റര്‍ റിപ്പോര്‍ട്ടും കണ്‍വീനര്‍ രജി നന്ദിയും പറഞ്ഞു.