കിഴുവിലം ഗവൺമെന്റ് യുപിഎസിന്റെ തനത് പ്രവർത്തനമായ “വീട്ടിൽ ഒരു കുട്ടിലൈബ്രറി”ക്ക് തുടക്കമായി.വീട്ടിൽ കുട്ടികൾക്കായി രക്ഷകർത്താക്കളുടെ സഹായത്തോടെ സ്വന്തമായി ഒരു ലൈബ്രറി ഒരുക്കുന്ന പദ്ധതിയാണ് സ്കൂൾ അധികാരികളും പി.ടി.എ യും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ സാഹിത്യ, സംസ്കാരിക നായകമാർ വീടുകളിലെ കുട്ടിലൈബ്രറി സന്ദർശിക്കും. ഒപ്പം അവിടെ വിവിധ സാംസ്ക്കാരിക കൂട്ടായ്മകളൊരും. പദ്ധതിയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവു മായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ
വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത നിർവഹിച്ചു. പ്രഥമാധ്യാപകൻ ഷൈജു സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ സൈജാ നാസർ അധ്യക്ഷത വഹിച്ചു. തുടർന്ന് രക്ഷകർത്താകൾ പങ്കെടുത്ത
അമ്മവായന, പൂവൻപഴം ഉതുപ്പാന്റെ കിണർ എന്നീ കൃതികളുടെ കുട്ടികളുടെ നാടകാവിഷ്കാരണം എന്നിവ നടന്നു.