നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിഴക്കനേല ഗവൺമെൻറ് എൽപി സ്കൂളിലാണ് കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായത്. സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച 30 കുട്ടികളാണ് വയറിളക്കവും ഛർദിയും ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായത്. നിലവിൽ മൂന്ന് കുട്ടികൾ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികൾക്ക് ഗുരുതര പ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ ഓഫീസർ അറിയിച്ചത്
ഫ്രൈഡ് റൈസും ചിക്കനും ആണ് കുട്ടികൾ കഴിച്ചത്. ചിക്കൻ വിതരണം ചെയ്ത കടകളിൽ ഭക്ഷ്യസുരക്ഷ പരിശോധന നടത്തും. വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഇവിടുത്തെ അടുക്കള പ്രവർത്തിക്കുന്നത്.