നഗരൂർ സ്റ്റേഷനിലെ പോലീസുകാരനെ കാണ്മാനില്ല

Attingal vartha_20250719_212320_0000

നഗരൂർ: നഗരൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മനോജി (46) നെ കാണാതായിട്ട് മൂന്ന് ദിവസമായി കാണ്മാനില്ല. ഡ്യൂട്ടി കഴിഞ്ഞ് കൊല്ലം തങ്കശ്ശേരി ബിഷപ്പ് പാലസ് നഗറിലുള്ള വാടക വീട്ടിൽ പോയ മനോജ്‌ പുറത്തേക്ക് പോകുന്നവെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ 17നു പോയതാണ്.

172 സെ.മീ ഉയരവും വെളുത്ത നിറവും തടിച്ച ശരീരം ഉള്ളതും ബ്ലാക്ക് കളറിൽ വെള്ള വരകൾ ഉള്ള ടീഷർട്ടും ബ്ലാക്ക് കളർ ട്രാക്ക് സൂട്ടും ഷൂവും ധരിച്ചിരുന്ന മനോജ്‌ 17 ആം തീയതി 4 മണിയോടെ KL 01 CF 9477- ആം നമ്പർ ഗ്രേ കളർ ബുള്ളറ്റ് ബൈക്കിൽ കല്ലടയിലുള്ള കുടുംബ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു പോയിട്ട് തിരികെ വീട്ടിൽ വരാതെ കാണാതായി എന്നാണ് പരാതി.  മനോജിനെ കാണ്മാനില്ലെന്ന് കാണിച്ച് ഭാര്യ ബിന്ദു കൊല്ലം വെസ്റ്റ് പോലീസ്സിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തി വരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!