കാണാതായ പോലീസുകാരനെ കണ്ടെത്തി

eiFOD7O93079

നഗരൂർ: ഇക്കഴിഞ്ഞ ജൂലൈ 17 മുതൽ കാണാതായ നഗരൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മനോജി (46) നെ എറണാകുളത്ത് നിന്ന് കണ്ടെത്തി. മനോജിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നതിനാലാണ് മിസ്സിംഗ്‌ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

ഡ്യൂട്ടി കഴിഞ്ഞ് കൊല്ലം തങ്കശ്ശേരി ബിഷപ്പ് പാലസ് നഗറിലുള്ള വാടക വീട്ടിൽ പോയ മനോജ്‌ പുറത്തേക്ക് പോകുന്നവെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ 17നു പോയതാണ്.

 17 ആം തീയതി 4 മണിയോടെ KL 01 CF 9477- ആം നമ്പർ ഗ്രേ കളർ ബുള്ളറ്റ് ബൈക്കിൽ കല്ലടയിലുള്ള കുടുംബ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു പോയിട്ട് തിരികെ വീട്ടിൽ വരാതെ കാണാതായി എന്നായിരുന്നു പരാതി.  മനോജിനെ കാണ്മാനില്ലെന്ന് കാണിച്ച് ഭാര്യ ബിന്ദു കൊല്ലം വെസ്റ്റ് പോലീസ്സിൽ പരാതി നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!