വിതുരയിൽ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്.ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുകയിരുന്നു ആംബുലൻസെന്ന് അറിയില്ലായിരുന്നു. രോഗി ഉള്ളപ്പോൾ അല്ല ആംബുലൻസ് തടഞ്ഞു നിർത്തിയത്. രോഗി തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുമ്ബോഴായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
വെറും 5 മിനിട്ട് മാത്രമാണ് ആംബുലൻസ് തടഞ്ഞുനിർത്തി പ്രതിഷേധം നടത്തിയിരുന്നത്. പിന്നീട് മെഡിക്കൽ ഓഫീസർ പുറത്തുവന്നു പറഞ്ഞപ്പോൾ തന്നെ രോഗിയെ കയറ്റി ആംബുലൻസ് പറഞ്ഞുവിട്ടെന്നുമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയത്.