ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

eiN12M480994

പാങ്ങോട് : ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. സാവിത്രി(45), കല്യാണി (42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കല്ലറ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് നിർത്തിയ ഉടനെ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് ഇരുവരും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

മാല നഷ്ടപ്പെട്ട സ്ത്രീ ബഹളംവെച്ചതോടെ ഓട്ടോറിക്ഷ തടഞ്ഞ് മോഷ്ടാക്കളെ പിടികൂടി പാങ്ങോട് പൊലീസിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി സ്റ്റേഷനുകളിൽ പല പേരുകളിലായി 15 ഓളം കേസുകളിലെ പ്രതികൾ ആണ് ഇവരെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!