അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു . കഴിഞ്ഞ വർഷങ്ങളിൽ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷകളിലും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിലും കലോത്സവം, കായികമേള, ശാസ്തമേള തുടങ്ങിയവയിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ജി.ആർ. ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള ആരോഗ്യ-വിദ്യാഭ്യാസ സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർമാരായ കെ.പി. രാജഗോപാലൻ പോറ്റി, കെ.ജെ. രവികുമാർ, എസ്എംസി ചെയർമാൻ ആർ. ചിത്രകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, സീനിയർ അധ്യാപകൻ എൻ. സാബു, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംസാരിച്ചു. അമ്മവായനക്കായി സ്കൂളിൽ സംഘടിപ്പിച്ച അക്ഷരതാര പദ്ധതിയിൽ വിജയിയായ എസ്.എസ്. ആശയ്ക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകി.
