കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ വാഹനാപകടം.ഞെക്കാട് ജംഗ്ഷനിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം ബൈറോഡ് വഴി ഇറങ്ങി വരികയായിരുന്നു ഓട്ടോറിക്ഷ മാവിൻമൂട് ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറെ സാരമായ പരുക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് കിട്ടാത്തതാണ് അപകടകാരണമായി പറയുന്നത്.
