ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 266 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രസിഡന്റായി അഡ്വ. ആറ്റിങ്ങൽ എസ് സുരേഷ് കുമാറിനെയും ,സെക്രട്ടറിയായി അഡ്വ എ റസൂൽഷാനെയും തെരഞ്ഞെടുത്തു. ട്രഷറർ എസ് നിതിൻ വക്കം, വൈസ് പ്രസിഡന്റ് അഡ്വ ദീപ ആറ്റിങ്ങൽ, ജോയിന്റ് സെക്രട്ടറി അഡ്വ ഗ്രീഷ്മ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അഡ്വ ദീപക്, അഡ്വ ജിഫ്ന, അഡ്വ നജ്മ, അഡ്വ ക്രോസ്സ് ആന്റണി എന്നിവരെയും തിരഞ്ഞെടുത്തു.
