നിയന്ത്രണംവിട്ട കെഎസ്ആർ ടിസി ബസ് ആക്കുളം പാലത്തിന്റെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു കയറി ഡ്രൈവർ ഉൾപ്പെടെ നാലു പേർക്കു പരിക്ക്.
യാത്രക്കാരായ ആറ്റിങ്ങൽ സ്വദേശി ഷിജി (41), അഞ്ചുതെങ്ങ് സ്വദേശിനി ഗ്രീഷ്‌മ (30), ചിറയിൻകീഴ് സ്വദേശിനി രമ്യ (33) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ആറ്റിങ്ങലിലേക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകുന്നേരം 6.40നായിരുന്നു അപകടം. ബസിനു മുന്നിൽ പോയിരുന്ന ബൈക്ക് ട്രാഫിക് ലംഘിച്ചു പെട്ടെന്നു വെട്ടിച്ചുകയറ്റിയതോടെ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്നു വെട്ടിത്തിരിച്ചതാണു നിയന്ത്രണം തെറ്റാൻ കാരണമായതെന്ന് പറയപ്പെടുന്നു.