വർക്കല പാപനാശത്ത് ബലി തർപ്പണത്തിനിടെ അപകടം. തിരമാലയിൽപെട്ട് അഞ്ച് പേർ കടലിൽ വീണു. കൂടെ ഉണ്ടായിരുന്നവരും വോളന്റിയർമാരും ലൈഫ് ഗാർഡും ചേർന്ന് കടലിൽ വീണവരെ രക്ഷപ്പെടുത്തി. ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസം മുതൽ തീരത്ത് ശക്തമായ കടൽക്ഷോഭമുണ്ട് . ബലിമണ്ഡപത്തിന് സമീപം പ്രത്യേകമായി നിർമ്മിച്ച പന്തലിന്റെ തൂണുകളിൽ അടിഭാഗത്തെ മണൽ ശക്തമായ തിരയിൽ ഇളകിപ്പോയി .അപകട സാധ്യതയുള്ളതിനാൽ ആ പന്തൽ പിന്നീട് ഉപയോഗിച്ചില്ല.