ആറാട്ടുകടവിലെ ബലിതർപ്പണം

Attingal vartha_20250724_145121_0000

ആറ്റിങ്ങൽ : പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു . സർക്കാർ നിർദ്ദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് രാവിലെ നാലുമണിക്ക് ചടങ്ങുകൾ ആരംഭിച്ചു. നദിക്കരയിലെ തിലഹോമപ്പുരയും , ബലികർമ്മങ്ങൾക്കായി ഒരുക്കിയ വിശാലമായ പന്തലും, നദിയുടെ മധ്യ സ്ഥാപിക്കപ്പെട്ട ശിവലിംഗവും പിതൃമോക്ഷ ചടങ്ങുകൾക്ക് എത്തിയവർക്ക് സന്തോഷവും ശാന്തിയും പ്രദാനം ചെയ്യുന്നതായി .

മുദാക്കൽ പി എച്ച് സി യിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പൂർണ്ണസമയം ഭക്തജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകിയത് വ്രദാനുഷ്ഠാനങ്ങളോടെ എത്തിയ ഭക്തർക്ക് അനുഗ്രഹമായി. ക്ഷേത്ര വികസന സമിതിയുടെ നേതൃത്വത്തിൽ നൂറോളം വോളണ്ടിയർമാർ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി പൂർണ്ണ സമയം ഭക്തർക്ക് ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം നന്ദു രാജ്, പഞ്ചായത്ത് മെമ്പർമാരായ ഷൈനി, ബിജു എന്നിവരുടെ സാന്നിധ്യവും മാർഗനിർദേശങ്ങളും ഏറെ ശ്രദ്ധേയമായി.

ക്ഷേത്ര മേൽശാന്തി ശരത്,ക്ഷേത്ര വികസന സമിതി പ്രസിഡണ്ട് രാജേന്ദ്രൻ നായർ , സെക്രട്ടറി ആദർശ് , ട്രഷറർ ശ്രീകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ജിഷ്ണു, വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനയും മാർഗ്ഗനിർദ്ദേശങ്ങളും ക്രമീകരണങ്ങൾ ഒരുക്കുന്നതിന് ഏറെ സഹായകമായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!