ചങ്ങാതിക്ക് ഒരു മരം പദ്ധതി വിപുലീകരിച്ചു പെരുംകുളം എ എം എൽ പി സ്കൂൾ

Attingal vartha_20250725_143330_0000

പെരുംകുളം : കുട്ടികളുടെ വീടുകളിൽ ഫല വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന ചങ്ങാതിക്ക് ഒരു മരം പദ്ധതി ക്ക് പെരുംകുളം എ എം എൽ പി എസിൽ തുടക്കമായി. കുട്ടികൾ കൊണ്ട് വന്ന ഫല വൃക്ഷ തൈകൾ പരസ്‌പരം കൈമാറി .സ്കൂൾ അസംബ്ലി യിൽ നടന്ന ചടങ്ങിന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ പ്രവീൺ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പറും പി ടി എ പ്രസിഡന്റുമായ അൻസർ നിർവഹിച്ചു .കടയ്ക്കാവൂർ കൃഷി ഭവനിലെ കൃഷി അസി സ്റ്റന്റു മാരായ പ്രീത, ആതിര എന്നിവർ പദ്ധതി യെ കുറിച്ചു വിശദീകരിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ 5 ന് ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്ത് ചെയ്യുകയുണ്ടായി. അന്ന് കിട്ടിയ മരങ്ങൾ അവർ സംരക്ഷിച്ചു വരുന്നു. സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!