പെരിങ്ങമ്മല: ഇക്ബാൽ കോളേജിൽ 1989-91 കാലഘട്ടത്തിൽ ഗണിതശാസ്ത്രം പഠിച്ച ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിലെ കുട്ടുകാർ ഇതാ ഒരുമിക്കുന്നു. ആഗസ്റ്റ് 3 ഞായറാഴ്‌ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ ഇക്ബാൽ കോളേജിലെ സർ സയിദ് മിനി കോൺഫറൻസ് ഹാളിൽ ഒത്തുചേരുന്നു.
വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെ അനുസ്മരിച്ചു കൊണ്ട് ആരംഭിക്കുന്ന ഒത്തുകൂടൽ തിരുവനന്തപുരം എ ജെ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ വൈ മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം നിർവഹിക്കും. അധ്യാപകരെ ആദരിക്കലും അനുഭവങ്ങൾ പങ്കുവെയ്ക്കലുമൊക്കെയായി നല്ല നിമിഷങ്ങളുമായി ഒത്തുകൂടാനാണ് സ്മൃതിവസന്തം സംഘടിപ്പിക്കുന്നത്.
പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ 1989-91 കാലയളവിൽ ഗണിതശാസ്ത്രം പഠിച്ചിരുന്ന വിദ്യാർത്ഥികൾ, ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടുക :ജനറൽ കൺവീനർ നൗഷർബാൻ എം കെ 9447125528, ചെയർമാൻ ബിജു കുമാർ പി 9447205987