ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കും : വി ശശി എംഎൽഎ

Attingal vartha_20250729_122322_0000

ചിറയിൻകീഴ്:അപകടവസ്ഥയിലായ ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് വി ശശി എംഎൽഎ അറിയിച്ചു.

ടി എസ് കനാലിന് സമാന്തരമായി മുതിർന്ന മാധ്യമപ്രവർത്തകൻ ശിവദാസനടക്കം അമ്പതോളം വീടുകളിലെ ആൾക്കാർ ഉപയോഗിക്കുന്ന ഒന്നാം പാലം തിട്ടയിൽ റോഡ് ഇന്റർലോക്ക് തകർന്ന് കാടു കയറി അപകടാവസ്ഥയിൽ ആയിട്ട് നാളുകൾ ഏറെയായി.

ഈ വഴിയുള്ള യാത്ര ദുരിതമായതിനെ തുടർന്ന് സിപിഐഎം നെടുങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ എംഎൽഎക്ക് നിവേദനം നൽകി.
ടി എസ് കനാൽ പുനരുദ്ധാരണയുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തികളുടെ ഭാഗമായിട്ടാണ് ഈ റോഡ് തകർന്നത്. ഗ്രാമപഞ്ചായത്ത് നിർമ്മിച്ച നടപ്പാത തകരുകയും. റോഡിന്റെ പല ഭാഗങ്ങളും കനാലിലേക്ക് ഇടിഞ്ഞു താഴുകയും ചെയ്തു.
ടി എസ് കനാലിന്റെ ഭാഗമായതിനാൽ ഗ്രാമപഞ്ചായത്തിനോ, മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഏതൊരുവിധ പ്രവർത്തിയും ചെയ്യാൻ സാധിക്കുകയില്ല.ഇത്
സംബന്ധിച്ച് ഉയർന്ന പരാതികൾ സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എംഎൽഎ സ്ഥലം സന്ദർശിക്കുയും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതു.
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്രാ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിജയ് വിമൽ,വിഷ്ണു മോഹൻ എന്നിവർ എംഎൽഎ ക്കൊപ്പം ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!