ആറ്റിങ്ങൽ : വീരളം പച്ചംകുളം ശ്രീ നാഗരുകാവ് ദേവീ ക്ഷേത്രത്തിനു മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000 രൂപയുടെ മുതലുകൾ മോഷണം ചെയ്തെടുത്ത പ്രതികൾ അറസ്റ്റിൽ.
ആറ്റിങ്ങൽ വീരളം അക്കര വിള വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന ശ്യാം (26), ആറ്റിങ്ങൽ കുഴിമുക്ക് കാരക്കാച്ചിവിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ(57) എന്നിവരാണ് അറസ്റ്റിലായത്. മോഷണ മുതലുകൾ പ്രതികൾ ആറ്റിങ്ങലിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇരുവരെയും ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ.ജെയുടെ നേതൃത്വത്തിൽ എസ്. ഐ മാരായ ജിഷ്ണു, ബിജു ഹക്ക്, എഎസ്ഐ മാരായ ശരത് കുമാർ, ശ്യാംലാൽ, ജിഹാനിൽ ഹക്കിം, എസ്. സി. പി. ഒ മാരായ ഷാജി, മഹേഷ്, സിപിഒമാരായ സയ്യദ് അലി ഖാൻ, വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.