ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊല്ലമ്പുഴ തോട്ടവാരം ഷീജ ഭവൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 1,20,000 രൂപ വില വരുന്ന 3 ജാക്ക് ഹാമർ മെഷീനുകൾ വീടു കുത്തി തുറന്ന് മോഷണം ചെയ്തെടുത്ത് ആട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയ കേസിൽ പ്രതികൾ അറസ്റ്റിൽ.
ആറ്റിങ്ങൽ അവനവഞ്ചേരി പോളീടെക്നികിനു സമീപം മെട്രോ നഗറിൽ കോണത്ത് വീട്ടിൽ മുഹമ്മദ് യൂസഫ്(23), കല്ലറ തണ്ണിയം പനച്ചമൂട് കിഴക്കുകര പുത്തൻ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അഭിഷേക്(21) എന്നിവരാണ് അറസ്റ്റിലായത്.
മോഷണം ചെയ്തെടുത്ത മെഷീനുകൾ പ്രതികൾ വെഞ്ഞാറമൂട് ഉള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇരുവരെയും ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ .ജെ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിഷ്ണു, ബിജു ഹക്ക്, എ എസ് ഐ മാരായ ശരത് കുമാർ, ശ്യാംലാൽ, ജിഹാനിൽ ഹക്കിം, എസ് സി പി ഒ മാരായ ഷാജി, മഹേഷ്, സിപിഒമാരായ സയ്യദ് അലി ഖാൻ, വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.