ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. കിഴുവിലം വലിയകുന്ന് പുതുവൽ പുത്തൻ വീട്ടിൽ വിജയൻ( 53)ആണ് മരിച്ചത്. ഇന്ന് രാത്രി 9 അര മണിയോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കവേ കൊല്ലം ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് കണ്ട് പിറകിലേക്ക് മാറിയപ്പോൾ പിന്നാലെ വന്ന മറ്റൊരു ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ വിജയൻ തൽക്ഷണം മരണപ്പെട്ടു. തുടർന്ന് പോലീസ് എത്തി ആംബുലൻസ് പിടിച്ചിടുകയും ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി വിടുകയും ചെയ്തു. മരണപ്പെട്ട വിജയന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
