തിരുവനന്തപുരത്ത് യുവാവ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്‌ട്രിക് വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റി, ഒടുവിൽ ശസ്ത്രക്രിയ..

Attingal vartha_20250730_012651_0000

തിരുവനന്തപുരം : മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്‌ട്രിക് വയർ യുവാവിന്‍റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്‌ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്.

ആശുപത്രിയിലെത്തുമ്ബോള്‍ വയർ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ യുവാവ് ഇതു ചെയ്തതിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തില്‍ വയർ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച്‌ ഇലക്‌ട്രിക് വയർ പുറത്തെടുത്തത്.

ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്‍റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനില്‍ അശോക്, സീനിയർ റസിഡന്‍റുമാരായ ഡോ ജിനേഷ്, ഡോ അബു അനില്‍ ജോണ്‍, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡന്‍റ് ഡോ ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!