താന്നിമൂട് ഗവ ട്രൈബൽ എൽ.പി. സ്കൂളിൽ പി.ടി.എ വാർഷിക പൊതു യോഗവും അവാർഡ് വിതരണവും നടത്തി

Attingal vartha_20250730_131103_0000

പാലോട് : താന്നിമൂട് ഗവ.ട്രൈബൽ എൽ.പി. സ്കൂളിൽ പി.ടി.എ വാർഷിക പൊതു യോഗവും ബോധവത്കരണ ക്ലാസ്സും എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ സിംലാ ദേവി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ സുരക്ഷ – ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് പാലോട് സീനിയർ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ നേതൃത്വം നൽകി. 2025 – 26 അധ്യയന വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ സുരക്ഷാ കമ്മിറ്റി, മദർ പി.ടി.എ , ഉച്ച ഭക്ഷണ കമ്മിറ്റി എന്നിവയും രൂപീകരിച്ചു.

സീനിയർ അസിസ്റ്റൻറ് രാഗേഷ് തമ്പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹെഡ്മിസ്ട്രസ് ജമനിസാ ബീഗം സ്വാഗതവും സഫീർഖാൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!