മുദാക്കലിൽ കർഷകദിനാചരണം, മികച്ച കർഷകരെ ആദരിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു

images (22)

മുദാക്കൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ചിങ്ങം -1 കർഷകദിനാചരണം മികച്ച കർഷകരെ ആദരിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു .

2025 ഓഗസ്റ്റ്-17-ചിങ്ങം -1 കർഷകദിനമായി മുദാക്കൽ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ആഘോഷിക്കുന്നു. മികച്ച നെൽ കർഷകൻ, വാഴ കർഷകൻ, പച്ചക്കറി കർഷകൻ,വനിതാ കർഷക, ജൈവ കർഷകൻ,കർഷക തൊഴിലാളി, മുതിർന്ന കർഷകൻ, എസ്. സി കർഷകൻ,സമ്മിശ്ര കർഷകൻ,പുഷ്‌പകൃഷി ഗ്രൂപ്പ്, വിദ്യാർഥി കർഷകൻ, യുവ കർഷകൻ എന്നീ 12 വിഭാഗങ്ങളിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

അപേക്ഷകർ വെള്ള പേപ്പറിൽ കൃഷി വിവരങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ രേഖപ്പെടുത്തി 05-08-2025 ന് വൈകുന്നേരം 5 ന് മുൻപായി കൃഷി ഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!