കല്ലമ്പലം: ഒറീസയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന നാല് കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം 28ാം മൈൽ മുമ്മൂലി പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയാണ് പ്രതികൾ പിടിയിലായത്.
നാവായിക്കുളം വടക്കേ വയൽ ശാലിനിവാസിൽ വിജയമോഹനൻ നായർ (71), വെള്ളനാട് മാതളംപാറ എം.എസ്. ഭവനിൽ ഉദയലാൽ (52) എന്നിവരാണ് പിടിയിലായത്.
ഒറീസയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്പന നടത്താനായിരുന്നു പദ്ധതി എന്നാണ് പ്രാഥമിക വിവരം.
കല്ലമ്പലം പോലീസ് 28ആം മൈലിൽ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തി പ്രതികളെ പിടിക്കൂയുകയായിരുന്നു. 4 കിലോഗ്രാമിലേറെ കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.
കല്ലമ്പലം സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യുന്നതായും, അന്വേഷണ നടപടികൾ തുടരുന്നതായും പോലീസ് അറിയിച്ചു.