കിളിമാനൂർ: കിളിമാനൂരിൽ റബ്ബർ പുകപ്പുരയിൽ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ടരയോടെ കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശി അശോക് കുമാറിന്റെ റബ്ബർ വിള വീട്ടിലെ റബ്ബർ പുകപ്പുരയിലാണ് തീപിടിത്തം സംഭവിച്ചത്. റെഡിമെയ്ഡ് റബ്ബർ പുകപ്പുരയിലായിരുന്നു അപകടം.
പുകയ്ക്കാനായി വെച്ചിരുന്ന നൂറോളം റബ്ബർ ഷീറ്റുകൾ തീയിൽ കത്തിനശിച്ചു. ആളുകൾ താമസിക്കാത്ത ഭാഗമായതിനാൽ തീപ്പിടിത്തം വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ച ഉടൻ ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന സ്ഥലത്തെത്തി തീ അണയ്ക്കുകയും വ്യാപകമായ നാശം ഒഴിവാക്കുകയും ചെയ്തു.കെട്ടിടത്തിന് ചെറിയ നാശം സംഭവിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായി.