കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ, മാലിന്യ സംസ്കരണ മേഖലകളിൽ പ്രവർത്തിക്കുന്ന 37114 ഹരിതകർമ്മസേനാംഗങ്ങളുണ്ട്.
ഇവർക്കും ക്ഷേമനിധി പരിഗണിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി കൂടിയായ വി.ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ ഹരിത കർമ്മ സേനാ യൂണിയൻ (സിഐടിയു) പ്രഥമ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി സി.ജയൻബാബു, ജില്ലാ പ്രസിഡൻറ് ആർ.രാമു, ജില്ലാ വൈസ് പ്രസിഡൻറ് വി.ശാന്തകുമാർ എന്നിവർ അഭിവാദ്യം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എം.ജി.മീനാംബിക പ്രവർത്തന റിപ്പോർട്ടും എസ്.അശ്വതി രക്തസാക്ഷി പ്രമേയവും കരിങ്കടരാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദീപു പ്ലാമൂട് സ്വാഗതം പറഞ്ഞു. രജിസ്ട്രേഷൻ കമ്മറ്റിയുടെ കൺവീനറായിഎസ്. ഉണ്ണികൃഷ്ണനും മിനിറ്റ്സ് കമ്മറ്റി കൺവീനറായി ആർ.അനിലും പ്രമേയ കമ്മറ്റി കൺവീനറായി ബി.അനിൽകുമാറും പ്രവർത്തിച്ചു.

അഡ്വ എം.ജി മീനാംബിക (ജനറൽ സെക്രട്ടറി), ബി ലില്ലി (ട്രഷറർ)
അഞ്ചുതെങ്ങ് സുരേന്ദ്രൻ (പ്രസിഡൻ്റ്) എസ്.അശ്വതി, ലിജാബോസ്, എസ്.അനിൽകുമാർ, സുജാദേവി, ശാന്തകുമാരി (വൈസ് പ്രസിഡൻ്റ് മാർ) അഡ്വ.എം.ജി.മീനാംബിക (ജനറൽ സെക്രട്ടറി) ആർ.അനിൽ ,മല്ലിക, കരിങ്കടരാജൻ, എസ്.ഉണ്ണികൃഷ്ണൻ, ദീപു പ്ലാമൂട് (ജോ. സെക്രട്ടറിമാർ) ബി.ലില്ലി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.