തിരുവനന്തപുരം : ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ “ആൻ ഈസി മാന്വൽ ഫോർ ടോക്സിക്കോളജിക്കൽ അനാലിസിസ് ” എന്നപുസ്തകം പ്രസിദ്ധീകരിച്ചു .
റിട്ട:ജഡ്ജി എസ്.എച്ച് പഞ്ചാബകേശൻ പ്രകാശനം നിർവ്വഹിച്ചു. ചീഫ് കെമിക്കൽ എക്സാമിനർ എൻ.കെ.രഞ്ജിത്ത് അധ്യക്ഷനായി.
മുൻ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ പുസ്തകപരിചയം നടത്തി. വിരമിച്ച ചീഫ് കെമിക്കൽ എക്സാമിനർമാരായ ഡോ.എൻ.ജയശ്രീ, കെ.ജി.ശിവദാസൻ എന്നിവരാണ്പുസ്തകം രചിച്ചിച്ചത്.
ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി കെമിക്കൽ എക്സാമിനേഷൻ വകുപ്പുതലത്തിൽ നടത്തിയമൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ഭരണഭാഷാവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ. ബാലഗോപാലൻ,മുൻ ഗവൺമെൻ്റ് പ്ലീഡർ അഡ്വ.സുമേഷ് ചന്ദ്രകുമാർ, ജോയിൻ്റ് കെമിക്കൽ എക്സാമിനർമാരായ പി.കെ. ശോഭ, വി.ബിജു അസിസ്റ്റൻ്റ് കെമിക്കൽ എക്സാമിനർ എം.ആർ. യുറേക്ക എന്നിവർ സംസാരിച്ചു.
 
								 
															 
								 
								 
															 
															 
				

