ആറ്റിങ്ങൽ : സ്‌കൂളുകളിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സാമൂഹ്യ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് ലഭിച്ചു. വേനൽകാലത്ത് പക്ഷികൾക്ക് കുടിവെള്ള ലഭ്യത ഒരുക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ ‘പറവകൾക്ക് കുടിനീർ’ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് പുരസ്കാരം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്ററ് ഓഫിസർ സജു എസ്. നായർ പുരസ്‌കാരം സമ്മാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ കേഡറ്റുകളോടൊപ്പം പുരസ്‌കാരം ഏറ്റുവാങ്ങി. ആറ്റിങ്ങൽ റേഞ്ച് ഓഫിസർ ജി. സന്തോഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എ. ഷാജി, ഷാഹുൽ ഹമീദ്, അധ്യാപകരായ സാബു നീലകണ്ഠൻ, ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.