വർക്കലയിൽ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ച് വയോധികന് ദാരുണാന്ത്യം. വർക്കല കുരയ്ക്കണ്ണി ജവഹർപാർക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരണപ്പെട്ടത്. റെയിൽവേയിലെ റിട്ട: സീനിയർ സെക്ഷണൽ എൻജിനീയർ ആയിരുന്നു മരണപ്പെട്ട വിജയൻ.
വർക്കല റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ഒരേ ദിശയിൽ നിന്നും വരികയായിരുന്നു സ്വകാര്യ ബസ്സ്
ഇരുചക്ര വാഹനത്തിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടിയിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.