ദേശീയ പാതയിൽ ആറ്റിങ്ങൽ കോരാണിക്ക് സമീപം 18 ആം മൈലിൽ നിയന്ത്രണം വിട്ട നാനോ കാർ റോഡ് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കോരാണി ഭാഗത്തേക്ക് പോയ നാനോ കാർ ആണ് നിയന്ത്രണം വിട്ട് റോഡ് വശത്ത് ദേശീയ പാതാ നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഡിവൈഡർ ബ്ലോക്കും ഇടിച്ചു മറിച്ച് വാഹനം താഴ്ചയിലേക്ക് പതിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന കോരാണി സ്വദേശി തുഷാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു
