കീഴാറ്റിങ്ങൽ ഗവ. ബി വി യു പി എസിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം അനുസ്മരണം നടന്ന. ഹെഡ്മിസ്ട്രസ് അനിത എസ് യുദ്ധവിരുദ്ധ സന്ദേശം നൽകി.
പ്രതിജ്ഞ,ക്വിസ് പോസ്റ്റർ, യുദ്ധവിരുദ്ധ കവിത, പ്രസംഗം സഡാക്കോ കൊക്കുകൾ നിർമ്മാണം, ഡോക്യുമെൻ്ററി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തി. അധ്യാപകരായ ഷബ്ന എസ്, ഫിനോഷ് ,നജീബ് എം.എസ്, സുധ കെ എന്നിവർ പ്രസംഗിച്ചു.