ഓർമ്മകളുടെ വസന്തകാലം: ഇക്ബാൽ കോളേജ് 1989–91 പ്രീഡിഗ്രി മാത്തമാറ്റിക്സ് ബാച്ച് വീണ്ടും ഒത്തുചേർന്നു

Attingal vartha_20250806_142911_0000

പാലോട്: ഇക്ബാൽ കോളേജിലെ 1989–91ലെ പ്രീഡിഗ്രി മാത്തമാറ്റിക്സ് ബാച്ചിലെ സഹപാഠികൾ ആഹ്ലാദവും ഓർമകളും പങ്കുവെച്ച് ഒത്തു കൂടിയപ്പോൾ ഡോ. ബി.ആർ. അംബേദ്കർ ഹാൾ ഓർമകളുടെ വേദിയായി മാറി. “ഓർമ്മകളുടെ വസന്തകാലം” എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസമ്മേളനം അന്നത്തെ അധ്യാപകനും നിലവിലെ എ.ജെ. കോളേജ് ഓഫ് സയൻസ് & ടെക്നോളജി പ്രിൻസിപ്പലുമായ പ്രൊഫ. കെ.വൈ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

അന്ന് കൂടെയായിരുന്ന സഹപാഠികളായ റജി ദേവസ്യ, സെവിൻ, ഷിബൻ എന്നിവർക്ക് അനുസ്മരണമായി മൗനപ്രാർത്ഥനയും ആദരാഞ്ജലികളും അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. അധ്യാപകർക്ക് ഷാൾ അണിയിച്ചും മൊമെന്റോ നൽകിയും പുസ്തകങ്ങൾ കൈമാറിയും, “സ്നേഹവൃക്ഷതൈ” നൽകിയും ആദരിച്ചു.

ഷാജി എം.ജെ. അധ്യക്ഷനായ ചടങ്ങിൽ ദിലീപ് സ്വാഗതവും, ഉഷ നന്ദിയും പറഞ്ഞു. ജനറൽ കൺവീനർ നൗഷർ ബാനെയും, പ്രോഗ്രാം കോർഡിനേറ്റർ പി. ബിജു കുമാറിനെയും ചടങ്ങിൽ ആദരിച്ചു.

സുരേഷ് കൃഷ്ണ, മുജീബ്, നജാം, നസീർ, ചന്ദ്രകുമാർ, കെ. അനിൽ (വെഞ്ഞാറമൂട്), എം. ഷാജി, ബൈജു, മുഹമ്മദ് അഷ്‌റഫ്, നൗഷാദ് (എസ്.എൽ.പുരം), ബിന്ദു, സുനില, ഷീജ, സുല്ഫത്ത്, പ്രീനനാഥ്, ജയശ്രീ തുടങ്ങിയവരുടെ ആശംസയും പങ്കുചേരലും സംഗമത്തെ മനോഹരമാക്കി.

ശ്രീകുമാർ വിതുര, ദിലീപ്, നസീർ, ബൈജു എന്നിവർ ചേർന്ന് ചിരിയുടെയും പാട്ടിന്റെയും കലാവിരുന്ന് ഒരുക്കിയത് വീണ്ടും 34 വർഷങ്ങൾക്ക് മുൻപത്തെ ഓർമകളിലേക്ക് എത്തിച്ചു.

ചക്ക വിഭവങ്ങളും ഈന്തപ്പഴ പായസവുമുളള ജൈവ സദ്യ, സ്നേഹസംഗമത്തിന് ഒരു വേറിട്ട രുചി നൽകി. സഹായം ആവശ്യമുള്ള കൂട്ടുകാരെ പിന്താങ്ങാനും, ഒന്നിച്ചു ഒരു വിദേശയാത്രയ്ക്ക് രൂപരേഖ തയ്യാറാക്കാനുമുള്ള തീരുമാനങ്ങളോടെ വൈകുന്നേരം 4 മണിക്ക് യോഗം സമാപിച്ചു.

ഒറ്റക്കെട്ടായി വീണ്ടും ഒത്തുചേരാൻ വേണ്ടിയുള്ള ഒരു പുതിയ തുടക്കം ആയിരുന്നു ഈ വേദി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!