സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിശീലനം രസകരവും ആയാസ രഹിതവുമാക്കുന്നതിനായി വിതുര ഗവ. വോക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് പദ്ധതി സജ്ജമാക്കിയ അഡ്വഞ്ചർ സ്പോർട്സ് ഹബിന്റെ ഉദ്ഘാടനം വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് നിർവഹിച്ചു.
വിതുര ഗ്രാമ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് സ്പോർട്സ് ഹബ് തയ്യാറാക്കിയത്. സംസ്ഥാനത്തെ എസ്. പി. സി. യൂണിറ്റുകളിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്‌പോർട്സ് ഹബ് കൂടിയാണിത്.
കുട്ടികൾക്കായി ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ മേജർ ഗയിമുകൾക്കൊപ്പം ഫ്രിസ്‌ബി, ടെന്നികോ തുടങ്ങി നിരവധി മൈനർ ഗയിമുകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. കൂടാതെ കായിക ക്ഷമത പരിശീലനത്തിനായി ഒബ്‌സ്റ്റക്കിൾ ട്രെയിനിങ്ങും ലഭിക്കും. ഇതിനാവശ്യമായ ക്ലൈമ്പിങ് റോപ്പ്, ഹഡിൽസ്,ലാഡർ തുടങ്ങിയവയും അഡ്വ ഞ്ചർ സ്പോർട്സ് ഹബിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ യോഗ, സുംബ പരിശീലനവും നൽകും. ഉദ്ഘാടന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്, എസ്. എം. സി ചെയർമാൻ എ. സുരേന്ദ്രൻ, പി ടി എ അംഗം നിജിലാൽ എസ്. പി. സി ഓഫിസർമാരായ പ്രിയ ഐ. വി. നായർ, അൻവർ. കെ, രാഹുൽ ദീപ്, അനീസ എന്നിവർ പങ്കെടുത്തു.