കിളിമാനൂർ: സ്വകാര്യ ബസ് കണ്ടക്ടർമാർ നടുറോഡിൽ തമ്മിലടിച്ച സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ ബസ് സർവീസ് നടക്കുന്നതിനിടെ കിളിമാനൂർ ബസ് സ്റ്റാൻഡിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ട് അടിപിടിയിലേക്കു നീങ്ങിയെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്തു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ രണ്ടുപേരും മുമ്പ് ഒരേ ബസിൽ ജീവനക്കാരായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കവും സംഭവത്തിന് കാരണമായതായി കണ്ടെത്തി.