കീഴാറ്റിങ്ങൽ ഗവ. ബി.വി.യു.പി.എസ്. സ്കൂളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

Attingal vartha_20250808_195611_0000

കീഴാറ്റിങ്ങൽ: കീഴാറ്റിങ്ങൽ ഗവ. ബി.വി.യു.പി.എസ്. സ്കൂളിൽ സ്കൂൾ സുരക്ഷ, ലഹരി വിരുദ്ധ തലമുറ, പാമ്പുകടിയ്‌ക്കെതിരായ പ്രതിരോധം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ അനിത എസ് സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ ഫയർ ഓഫീസർ അഖിൽ സ്കൂൾ സുരക്ഷയെക്കുറിച്ചും, വർകല പോലീസ് സ്റ്റേഷന്റെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും, ആരോഗ്യപ്രവർത്തക അശ്വനി പാമ്പുകടിയ്‌ക്കെതിരായ പ്രതിരോധത്തെക്കുറിച്ചും ക്ലാസുകൾ കൈകാര്യം ചെയ്തു.

സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ സുധ, ഹെൽത്ത് ക്ലബ് കൺവീനർ ജാസ്മിൻ, സയൻസ് ക്ലബ് കൺവീനർ സിബിമോൾ ബി.എസ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മോക്ക് ഡ്രിൽ, ഡോക്യുമെന്ററി പ്രദർശനം, സ്കിറ്റ് എന്നിവയും നടന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!