വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം, വടശ്ശേരിക്കോണം യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനവും ധനസഹായ വിതരണവും ഓഗസ്റ്റ് 12ന്

Attingal vartha_20250808_113905_0000

കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം, വടശ്ശേരിക്കോണം യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനവും അംഗങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നൽകുന്ന പത്ത് ലക്ഷം രൂപ വീതമുള്ള ധന സഹായ വിതരണവും, വിശിഷ്ട വ്യക്തികളെ ആദരിക്കലും, ഓണകിറ്റ് വിതരണവും,ഉന്നത മാർക്ക് വാങ്ങിയ വിദ്യാർഥികളെ ആദരിക്കലും 12 ന് വൈകിട്ട് 4 ന് വടശ്ശേരിക്കോണം ജംഗ്ഷനിൽ നടക്കുമെന്ന് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽസെക്രട്ടറിയും വടശ്ശേരിക്കോണം യൂണിറ്റ് പ്രസിഡന്റുമായ ബി.ജോഷി ബാസു അദ്ധ്യക്ഷത വഹിക്കും. മേഖലാ ജനറൽസെക്രട്ടറിയും കല്ലമ്പലം യൂണിറ്റ് പ്രസിഡന്റുമായ ബി.മുഹമ്മദ്‌ റാഫി സ്വാഗതവും ജനറൽസെക്രട്ടറി എൻ.സുരേഷ് കുമാർ നന്ദിയും പറയും. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി ശുഭാംഗാനന്ദ ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. വി.ജോയി എം.എൽ.എ, ഒ.എസ് അംബിക എം.എൽ.എ, ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ ധനീഷ് ചന്ദ്രൻ, ഉസ്താദ് മുനീർ ഹുദവി വിളയിൽ, മുൻ എം.എൽ.എ വർക്കല കഹാർ, തുടങ്ങിയവർ ധനസഹായ വിതരണവും പ്രഭാഷണവും നടത്തും.

എൻ.എസ്.എസ് ചിറയിൻകീഴ്‌ താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻ പിള്ള, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ് ലർ ഡോ.പി.ചദ്രമോഹൻ, എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി.ജയപ്രകാശ്, എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, ആൾ കേരള ഗോൾഡ്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും കൈരളി ജൂവലറി ഉടമയുമായ എം.നാദിർഷ എന്നിവരെ ആദരിക്കും.ഉന്നത മാർക്ക് നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കും.ഹരിത കർമ്മ സേനാംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യും.

സ്ഥാന സെക്രട്ടറി വൈ.വിജയൻ, ജില്ലാ ട്രഷറർ എം.എ ഷിറാസ്ഖാൻ, വർക്കിംഗ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് നസീമ ഇല്യാസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുരേഷ്കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി, നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, കരവാരം പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,വൈസ് പ്രസിഡന്റ് ജയപ്രകാശ്, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശശികല,വൈസ് പ്രസിഡന്റ് തൻസിൽ, വർക്കല ബ്ലോക്ക് പഞ്ചായത്തംഗം ഡി.എസ് പ്രദീപ്, വോയിസ് ഓഫ് വർക്കല ചെയർമാൻ എസ്.കൃഷ്ണകുമാർ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി എസ്.പ്രസാദ്,പഞ്ചായത്ത്‌ അംഗങ്ങളായ രാജീവ്‌ നാരായണൻ ,ശിവകുമാർ,ഷിനി തുടങ്ങിയവർ പങ്കെടുക്കും.

ഓൺ ലൈൻ വ്യാപാരവും വഴിവാണിഭക്കച്ചവടവും കൊണ്ട് സ്ഥാപനങ്ങളിൽ വ്യാപാരം കുറഞ്ഞുവെന്നും കൂടാതെ സ്ഥാപനങ്ങളിൽ അതിക്രമിച്ചുകയറിഉള്ള ഉദ്യോഗസ്ഥരുടെ പരിശോധനയും പിഴ ചുമത്തലും കാരണം പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഇതിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും ജോഷിബാസുവും മുഹമ്മദ്‌ റാഫിയും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!