മംഗലപുരം : മംഗലപുരം – മുരുക്കുംപുഴ റോഡിൽ നിയന്ത്രണംവിട്ട കാർ റോഡ് വശത്ത് നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചര മണി കഴിഞ്ഞാണ് സംഭവം. നിയന്ത്രണം വിട്ട കാർ ആദ്യം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുദർഷനനെ ഇടിച്ചിട്ട ശേഷം റോഡ് വശത്ത് നിന്ന സുരേന്ദ്രൻ, മോഹനൻ, ഉമേഷ് എന്നിവരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് വാഹനം റോഡ് വശത്തെ മതിലിൽ ഇടിച്ച് നിന്നു. അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് റിപ്പോർട്ട്. ഓടിച്ചു വരവേ കാറിന്റെ സ്റ്റിയറ്റിംഗ് ലോക്ക് ആയി പോയതാണ് അപകടത്തിനു കാരണമായി ഡ്രൈവർ പോലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു
