കല്ലമ്പലം : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ‘സ്കൂൾ മുറ്റത്തൊരു തേന്മാവ്’ പദ്ധതിക്ക് കടമ്പാട്ടുകോണം എസ്കെവിഎച്ച്എസിൽ തുടക്കമായി. വാർഡ് മെമ്പർ സീമ ജി.ആർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു.ജി, പ്രഥമാധ്യാപിക ലക്ഷ്മി വി.എസ്, സീനിയർ അസിസ്റ്റന്റ് ദീപ്തി എസ്.എൽ, അധ്യാപകരായ ലീന.എൽ.ബി, തുഷാര.എസ്.എസ്, നവനീത.പി.എം ജെ.ആർ.സി കോഡിനേറ്റർ വീണ.പി.ചന്ദ്രൻ, ജെ.ആർ.സി കേഡറ്റ്സ് എന്നിവർ പങ്കെടുത്തു.
