കിളിമാനൂർ : ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി സാഡോക്കോ സസാക്കിയുടെ കഥ അരങ്ങിൽ എത്തിച്ച് ആരൂർ ഗവ :എൽ .പി .എസിലെ കുരുന്നുകൾ.
രണ്ടാം ലോകമഹായുദ്ധത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയായ സഡാക്കോ സസാക്കിയുടെ കഥയാണ് കുട്ടികൾ സ്വതന്ത്ര നാടക രുപത്തിൽ പൊതുസമൂഹത്തിന്റെ അവതരിപ്പിച്ചത് . സ്കൂളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ നാടകസംഘമായ “ഓപ്പൺ തിയറ്ററാണ് ആണ് നാടകം അരങ്ങിൽ എത്തിച്ചത് . നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ‘യുദ്ധം അത്ര നല്ലതല്ല ‘ എന്ന യൂണിറ്റിന്റെ തിയറ്റർ സാധ്യതകൾ ആണ് അരങ്ങിൽ അവതരിപ്പിച്ചത് . ലോകസമാധാനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന സഡാക്കോ കൊക്കുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യരചന പോസ്റ്റർ നിർമ്മണം എന്നിവയും നടന്നു.
പരിപാടിയുടെ ഭാഗമായി ആരൂർ സ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സദസ് സ്കൂൾ പ്രഥമാധ്യാപിക അമരിനാഥ് ജി ആർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശാലു അധ്യക്ഷയായ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി മിനി വി. ആർ സ്വാഗതവും എസ് ആർ ജി കൺവീനർ ഷൈജു എസ്. എസ് നന്ദിയും പറഞ്ഞു .എസ്.എസ്. ജി അംഗം ശശിധരൻനായർ, അധ്യാപകരായ ഗിരീഷ്കുമാർ.ജി , ആവണി കെ. എൽ, ജിൻസി. സി , ലതകുമാരി. ജി , രക്ഷാ കർത്താക്കൾ നാട്ടുകാർ എന്നിവരും പങ്കെടുത്തു.