ആറ്റിങ്ങൽ കോരാണിയിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കോരാണി ശോഭന വിലാസത്തിൽ ഗിരിദാസ് (45) ആണ് മരണപ്പെട്ടത്.
വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ദുർഗന്ധം വന്നതോടെ അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി പറയുന്നു. ടൈൽസിന്റെ ജോലി ചെയ്യുന്ന ഗിരിദാസ് ഇടയ്ക്കിടയ്ക്ക് ആളില്ലാത്ത ഈ കുടുംബവീട്ടിൽ വന്നു പോകുന്നതായി നാട്ടുകാർ പറയുന്നു. വിവാഹബന്ധം വേർപ്പെടുത്തിയ ആളാണ്.
ആറ്റിങ്ങൽ പോലീസിൽ നാട്ടുകാർ വിവരമറിയിച്ചു.