മുതലപ്പൊഴിയിൽ അഞ്ചുപേർ പോയ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68),ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. മൂന്നുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകിട്ട് 6:40നായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അഞ്ചുതെങ്ങ് ,ചിറയിൻകീഴ് സ്വദേശികളായ
ജിനു ,അനു, സുജിത്ത് എന്നിവരാണ് മറ്റു മൂന്നു പേർ വള്ളത്തിൽ ഉണ്ടായിരുന്നത്. കർമ്മല മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം.അഴിമുഖത്ത് വച്ച് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.പരിക്കേറ്റ അനു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.