ആറ്റിങ്ങലിൽ എ. സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ടുകളുടെ പിന്തുണയോടെയെന്ന് അടൂർ പ്രകാശ് എംപി

Attingal vartha_20250812_130557_0000

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്തെത്തി. മണ്ഡലത്തിൽ എ. സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ടുകളുടെ പിന്തുണയോടെയാണെന്ന് അടൂർ പ്രകാശ് ആരോപിച്ചു.

“കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞതിന്റെ സാഹചര്യങ്ങളും പരിശോധിക്കും. ആറ്റിങ്ങലിൽ കള്ളവോട്ട് നടന്നത് സിപിഐഎം നേതൃത്വത്തിലാണ് എന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.

“ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും, ആറ്റിങ്ങൽ മണ്ഡലത്തിൽ ഇപ്പോഴും ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നും” അദ്ദേഹം ആരോപിച്ചു. 2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലായാണ് ഇരട്ട വോട്ടുകളുള്ളത് കണ്ടെത്തിയത്. ഈ വിവരം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും എംപി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!