വിളപ്പിൽശാലയിൽ ഓട്ടോ ഡ്രൈവറെ മർദിച്ച് അവശനാക്കിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

images (8)

വിളപ്പിൽശാല : ഓട്ടോ ഡ്രൈവറെ മർദിച്ച് അവശനാ ക്കിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിലായി.കുണ്ടമൺ കടവ് ഭാഗത്തുള്ള തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഓട്ടോ ഡ്രൈവറായ തച്ചോട്ടുകാവ് പിടാരം സ്വദേശി ഷാനവസുമായി വാക്കുതർക്കത്തിലായ പ്രതികൾ ഷാനവസിനെ മർദി ക്കുകയായിരുന്നു. എതിർത്തു നിന്നെങ്കിലും തറയിൽ വീണുപോയ ഷാനവാസിനെ തറയിൽ കിടന്നിരുന്ന കല്ലുകൊണ്ട് മർദ്ദിക്കുകയായിരുന്നു.

അവശനിലയിലായ ഷാനവാസിനെ ഓടിക്കൂടിയ നാ ട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു വിളപ്പിൽശാല പോലീസ് നടത്തിയ അന്വേഷണത്തി ൽ വിഷ്ണു‌, മഹാദേവൻ എന്നീ രണ്ട് പ്രതികളെ പിടികൂടിയിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ വിളപ്പിൽ വില്ലേജിൽ ചെറുപാറ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വടക്കേക്കര വീട്ടിൽ നിന്നും വിളവൂർക്കൽ വില്ലേജിൽ കുണ്ടമൺകടവ് ബലിക്കിടവിനു സമീപം മിന്നു ഭവനിൽ താമസം അരുൺ എന്ന ജിത്തുവിനെ (31), വിളപ്പിൽശാല പോലീ സ് സ്റ്റേഷൻ എസ്എച്ച്ഒ നിജാമിന്റെ നേതൃത്വത്തിൽ എസ്‌സിപിഒ അഖിൽ, സിപിഒ ജിജിൻ, വിഷ്‌ണു എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!