വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും കാർഷികോല്പന്നങ്ങളുടെ പ്രദർശനവും വിപണനവും കർഷക ദിനമായ ചിങ്ങം ഒന്ന് ഞായറാഴ്ച നടക്കും.
രാവിലെ 10 മണിക്ക് ചെമ്മരുതി ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയത്തിൽ നടക്കുന്ന കർഷക ദിനാഘോഷ പരിപാടികൾ വർക്കല എംഎൽഎ അഡ്വ.വി.ജോയി ഉദ്ഘാടനം ചെയ്യും. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിക്കും.
ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മാതൃക കർഷകരായി തെരഞ്ഞെടുത്തവരെ ചടങ്ങിൽ അഡ്വ. വി.ജോയി എംഎൽഎ ഉപഹാരം നൽകി ആദരിക്കും. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ്, ചെമ്മരുതി എസ്.സി.ബി പ്രസിഡന്റ് രവീന്ദ്രൻ ഉണ്ണിത്താൻ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ സാബു, പി.മണിലാൽ,ഗീത നളൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുശീലൻ, ജെസ്സി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (വാട്ടർ മാനേജ്മെന്റ് ) എം.പ്രേമവല്ലി, വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസീമബീവി.എം, ചെമ്മരുതി കൃഷി ഓഫീസർ റോഷ്ന.എസ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശശികല.ജി, എസ്.ജയലക്ഷ്മി, സ്മിത.എൽ,സിന്ധു.വി, മിനി പ്രദീപ്, ജി.എസ്.സുനിൽ, എസ്.ഉണ്ണികൃഷ്ണൻ, ശോഭലാൽ.കെ, ഷീബ.എൻ, പ്രിയ.ബി, അനു.എസ്, അഭിരാജ്.ആർ, കെ.ബി.മോഹൻലാൽ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകല കെ.വി, സിഡിഎസ് അധ്യക്ഷ ബേബി സേനൻ, ചെമ്മരുതി അസിസ്റ്റന്റ് കൃഷി ഓഫീസർ അരുൺജിത്ത് എ.ആർ തുടങ്ങിയവർ പങ്കെടുക്കും.
കർഷകർ വിളയിച്ച വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും കർഷകദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, ചെമ്മരുതി കൃഷി ഓഫീസർ റോഷ്ന.എസ് എന്നിവർ അറിയിച്ചു.