സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ 2025-26 അധ്യയന വർഷത്തെ 14 വിവിധ തനത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.
1. സഹപാഠിയുടെ ഭവന പുനർനിർമ്മാണം
2. ഭിന്ന ശേഷിക്കാരനായ സഹപാഠിക്ക് വീട്ടിൽ ലൈബ്രറി
3. സ്കൂളിൽ ഹാപ്പിനെസ്സ് പാർക്ക്, പൂന്തോട്ടം, പച്ചക്കറി തോട്ടം, ഓപ്പൺ ലൈബ്രറി എന്നിവയാണ് ഇതിൽ പ്രധാന പ്രവർത്തനങ്ങൾ
ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡൻ്റ് സന്തോഷ് എസ്. അധ്യക്ഷനായ ചടങ്ങിൽ, എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രിൻസിപ്പാൾ ജവാദ് സംസാരിച്ചു. ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബാബു രാജീവ് എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ നന്ദിയും അറിയിച്ചു.