ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൊൻമുടി അടച്ചിടുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് പൊൻമുടി കല്ലാർ റൂട്ടിൽ പൊൻമുടി ഇരുപത്തിരണ്ടാംവളവിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി.വിതുരയിൽ നിന്ന് ഫയർഫോഴ്സെത്തി മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പൊൻമുടി -വിതുര റൂട്ടിൽ മറ്റ് രണ്ടിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി
 
								 
															 
								 
								 
															 
															 
				

