ആലംകോട് ഗവ എൽപിഎസിൽ ആരവങ്ങളുയർത്തി സ്വാതന്ത്ര്യദിന ആഘോഷം

IMG-20250816-WA0003

ആലംകോട്: ആലംകോട് ഗവ എൽപിഎസിൽ രാഷ്ട്രത്തിന്റെ 79 മത് സ്വാതന്ത്ര്യദിനം കൊണ്ടാടി. വാർഡ് കൗൺസിലർ എ നജാമിന്റെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റീജാ സത്യൻ പതാക ഉയർത്തി.

എസ് എം സി ചെയർമാൻ നാസിം സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ ഗാന്ധിദർശൻ യൂണിറ്റ് തയ്യാറാക്കിയ നിർമ്മൽ ലോഷൻ മദർ പി ടി എ പ്രസിഡന്റ് സജ്നയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർഥികൾ ട്രെയിനി ടീച്ചേഴ്സിന്റെ പിന്തുണയാൽ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ദേശഭക്തിഗാനങ്ങൾ, സ്‌കിറ്റ് അവതരണം, ഡാൻസ് അവതരണങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. എല്ലാവർക്കും മധുര വിതരണവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!